അങ്കമാലി ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനം അങ്കമാലി മേഖലയുടെ നേതൃത്വത്തിൽ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ സ്മരണാർത്ഥം നിർമ്മിച്ച മെമ്മോറിയൽ ഭവനം കൈമാറി.
മഞ്ഞപ്ര ചുള്ളിയിൽ കുളങ്ങര തോമസ് ദീപുവിന് പണിതുകൊടുത്ത വീടിന്റെ കൂദാശയും താക്കോൽദാനവും അങ്കമാലി മേഖലാ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത നിർവഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. ചാലക്കുടി എം.പി ബെന്നി ബഹനാൻ മേഖലയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
മേഖലാ സെക്രട്ടറി വന്ദ്യ വർഗീസ് അരീക്കൽ കോർപ്പിസ്കോപ്പ, വൈദിക സെക്രട്ടറി ഫാ. തങ്കച്ചൻ അരീക്കൽ, ഫാ. വർഗീസ് അറയ്ക്കൽ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, ഫാ. ഗ്രിഗർ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് അൽഫോൻസാ ഡേവിസ്, അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് റെജി വർഗീസ്, മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പൈനാടത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയ ഫ്രാൻസിസ്, ഗ്രാമപഞ്ചായത്ത് മെമ്പർ ബോബി, ഫാ. ഷാനു മൂഞ്ഞേലി, ഷെവ. ജിബി പോൾ, എൽദോ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
മേഖലാ കൗൺസിൽ അംഗങ്ങളും മേഖലയിൽ നിന്നുള്ള വൈദികരും ചടങ്ങിൽ സംബന്ധിച്ചു.
