പിറവം ● രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ദൈവാലയത്തിലെ കുടുംബയൂണിറ്റ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 70 വയസ്സ് പിന്നിട്ട ഇടവകാംഗങ്ങൾക്കായി ‘സ്നേഹസ്പർശം 2026’ സംഗമം സംഘടിപ്പിച്ചു. സംഗമം വികാരി ഫാ. വർഗീസ് പനിച്ചയിൽ അധ്യക്ഷതയിൽ ഇടവകയിലെ മുതിർന്ന അംഗമായ ഷെവ. ചാക്കോ കിഴക്കേക്കരയിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി മുടക്കമില്ലാതെ നടത്തിവരുന്ന ഈ കൂട്ടായ്മയിൽ നൂറുകണക്കിന് മുതിർന്ന അംഗങ്ങളാണ് പങ്കെടുത്തത്. മുതിർന്ന പൗരന്മാരുടെ മാനസിക-ശാരീരിക ഉല്ലാസം ലക്ഷ്യമിട്ട് വിവിധ കലാ-കായിക മത്സരങ്ങളും അരങ്ങേറി. പ്രശസ്ത കലാകാരൻ കലാഭവൻ പ്രവീൺ അവതരിപ്പിച്ച വിനോദ പരിപാടികൾ സദസ്സിന് നവ്യാനുഭവമായി. തുടർന്ന് സ്നേഹവിരുന്നോടെയാണ് സംഗമം സമാപിച്ചത്.
സഹവികാരിമാരായ ഫാ. ബിജോ വൈമ്പനേത്ത്, ഫാ. ലിജു വെണ്ണിപ്പറമ്പിൽ, ഫാ. ബേസിൽ പാറേക്കാട്ടിൽ, കത്തീഡ്രൽ ട്രസ്റ്റി ബേബി കിഴക്കേക്കര, കോൺഗ്രിഗേഷൻ വൈസ് പ്രസിഡൻ്റ് ഏലിയാസ് നാരേക്കാട്ട്, കോൺഗ്രിഗേഷൻ ട്രസ്റ്റി ബാബു മധുരയിൽ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാജി ഒലിക്കൽ, കോ-ട്രസ്റ്റിമാരായ ബിജു പാലക്കൽ, ലിജോ പറയൻതടത്തിൽ, ജോയിന്റ് സെക്രട്ടറിമാരായ കുര്യാക്കോസ് നടുപുള്ളിയിൽ, കുഞ്ഞുമോൾ കുന്നത്ത്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മത്തായി തേക്കുംമൂട്ടിൽ, ജോർജ് കുറ്റിവേലിൽ, എൽദോ വെങ്ങിണിക്കാട്ടുകുടിയിൽ, തോമസ് മുണ്ടത്തിൽ, സെലീന തങ്കച്ചൻ, റേച്ചൽ ജോൺ, സൂസൻ ലാലു ഭാരവാഹികളായ സാജു മധുരയിൽ, ജോർജ് കളത്തൂരാത്ത്, എൽദോ കാരാമേൽ, സുജിത്ത് കല്ലിടുമ്പിൽ, ജിജേഷ്, ഷാന്റി വർഗീസ്, ഭക്തസംഘടന പ്രവർത്തകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



