കിടങ്ങന്നൂർ ● അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായവർക്ക് ആശ്വാസഹസ്തവുമായി ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ മെഴുവേലി സെന്റ് ജോർജ് ശാലേം യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി. കിടങ്ങന്നൂരിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യസാധനങ്ങളും പള്ളിയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു.
ഫാ. വിപിൻ കുര്യാക്കോസ്, ഫാ. സി.പി. ശമൂവേൽ എന്നിവരുടെ നേതൃത്വത്തിലാണ് സേവനപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പള്ളി ഭരണസമിതി അംഗങ്ങളും കമ്മിറ്റി ഭാരവാഹികളും ഇടവകാംഗങ്ങളും സജീവമായി പങ്കാളികളായി. ദുരിതബാധിതർക്കൊപ്പമുള്ള ഇടവകയുടെ കരുതലും സാമൂഹിക പ്രതിബദ്ധതയും വ്യക്തമാക്കുന്നതായിരുന്നു ഈ മാതൃകാപരമായ പ്രവർത്തനം.

