പുത്തൻകുരിശ് ● മലേക്കുരിശ് ബി.എഡ്. കോളേജിൽ പുണ്യശ്ലോകനായ ശ്രേഷ്ഠ ആബൂൻ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ 30-ാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മുവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്ത അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. ഡിക്സൺ പി. തോമസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ. ടിറ്റോ ചെറിയാൻ, പ്രൊഫ. ബിനി ജോൺ, കീർത്തന ടോംസ് മുരീക്കൽ എന്നിവർ അനുസ്മരണപ്രഭാഷണങ്ങൾ നടത്തി. ശ്രേഷ്ഠ ബാവായുടെ സഭാ – സാമൂഹിക – വിദ്യാഭ്യാസ രംഗങ്ങളിലെ സംഭാവനകളും, ആത്മീയ നേതൃത്വവും അനുസ്മരണ പ്രഭാഷണങ്ങളിൽ അനുസ്മരിച്ചു.
ചടങ്ങിന്റെ ഭാഗമായി ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പുഷ്പാർച്ചനയും നടത്തി. അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ നിരവധി പേർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.
