മുളന്തുരുത്തി ● കൊച്ചി ഭദ്രാസനത്തിലെ പുരാതനമായ മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന വിശുദ്ധ യുയാക്കിം മോർ കുറിലോസ് ബാവയുടെ 152-ാമത് ഓർമ്മ (ചിങ്ങം 20) പെരുന്നാളിന് വികാരി ഫാ. ഷമ്മി ജോൺ എരമംഗലത്ത് കൊടിയേറ്റി.
ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 2 വരെ നടത്തുന്ന പെരുന്നാൾ ചടങ്ങുകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെയും, മൈലാപ്പൂർ, ബാംഗ്ലൂർ, യുകെ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തായുടെയും, കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തായുടെയും കാർമികത്വത്തിൽ നടത്തപ്പെടും.
പുണ്യപ്പെട്ട യുയാക്കിം മോർ കുറിലോസ് ബാവായെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിനു ശേഷമുള്ള 19-ാമത് പെരുന്നാളാണ് ഈ വർഷം ശ്രേഷ്ഠവും വിപുലവുമായി നടത്തപ്പെടുന്നത്. ശീമ രാജ്യത്തെ തുർ അബ്ദീനിൽ ജനിച്ച് മെത്രാപ്പോലീത്തയായതിനു ശേഷം, പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്ന് കലുഷിതമായിരുന്ന മലങ്കരയിലേക്ക് അയക്കപ്പെട്ട പരിശുദ്ധ പിതാവ് 29 വർഷക്കാലം മലങ്കരയിൽ സഞ്ചരിച്ച് മലങ്കര മക്കളെ സത്യവിശ്വാസത്തിൽ ഉറപ്പിച്ചു. 1874 സെപ്റ്റംബർ 2-ന് മുളന്തുരുത്തി പള്ളിയിൽ കബറടങ്ങി.
ആഗസ്റ്റ് 29 ശനിയാഴ്ച
രാവിലെ 7 മണിക്ക് വിശുദ്ധ കുർബ്ബാന, തുടർന്ന് പരിശുദ്ധ ബാവായുടെ കബറിങ്കൽ ധൂപപ്രാർത്ഥന, വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാർത്ഥന തുടർന്ന് വിശുദ്ധ കുർബ്ബാന, ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 6 മണിക്ക് വിശുദ്ധ കുർബാന, പരിശുദ്ധ ബാവായുടെ കബറിങ്കൽ ധൂപപ്രാർത്ഥന, 8 മണിക്ക് രണ്ടാമത്തെ വിശുദ്ധ കുർബാന, വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാർത്ഥന, ഓഗസ്റ്റ് 31 തിങ്കളാഴ്ച രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന, പരിശുദ്ധ ബാവയുടെ കബറിങ്കൽ ധൂപപ്രാർത്ഥന. വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥന എന്നിവ നടത്തപ്പെടും.
സെപ്റ്റംബർ 1 ചൊവ്വാഴ്ച പുണ്യശ്ലോകനായ മോർ ബസേലിയോസ് പൗലോസ് രണ്ടാമൻ കാതോലിക്കാ ബാവയുടെ ഓർമ്മയോട് അനുബന്ധിച്ച് രാവിലെ 6.30 ന് പ്രഭാത പ്രാർത്ഥന, 7 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബാന. തുടർന്ന് ധൂപപ്രാർത്ഥന, പാച്ചോർ നേർച്ച. വൈകിട്ട് 5 മണിക്ക് കരവെട്ടിക്കുരിശിങ്കലേക്ക് പ്രദക്ഷിണം. 5:30ന് മലങ്കരയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന തീർത്ഥാടകർക്ക് ശ്രേഷ്ഠ ബാവയുടെയും, അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെയും, മുളന്തുരുത്തി പഞ്ചായത്ത് ഭരണസമിതി, വ്യാപാരി വ്യവസായി ഏകോപന സമിതികൾ, പൗരാവലി, നാനാജാതി മതസ്ഥരായ വിശ്വാസികൾ എല്ലാവരും ചേർന്ന് സ്വീകരിച്ച് പള്ളിയിലേക്ക് ആനയിക്കുന്നു. 7 മണിക്ക് കബറിങ്കൽ പ്രത്യേക ധൂപപ്രാർത്ഥന, സന്ധ്യാപ്രാർത്ഥന, പ്രദക്ഷിണം, പരിശുദ്ധ ബാവയുടെ കബറിങ്കൽ പ്രത്യേക പ്രാർത്ഥന, ആശീർവാദം. തുടർന്ന് വിശ്വാസികൾ സമർപ്പിച്ച പൊതിച്ചോറ് നേർച്ച വിതരണം എന്നിവ നടത്തപ്പെടും.
സെപ്റ്റംബർ 2 ബുധനാഴ്ച
രാവിലെ 5 മണിക്ക് പ്രഭാത പ്രാർത്ഥന,
05:30 പരിശുദ്ധ ബാവായുടെ കബറിങ്കൽ വിശുദ്ധ കുർബാന, രാവിലെ 07:15 പ്രഭാത പ്രാർത്ഥന, രാവിലെ 8 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന (അഭിവന്ദ്യ ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ)
തുടർന്ന് പരിശുദ്ധ യുയാക്കിം മോർ കൂറിലോസ് ബാവായോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥന, കബറിങ്കൽ ധൂപ പ്രാർത്ഥന, പള്ളിക്ക് ചുറ്റും പ്രദക്ഷിണം, ആശീർവാദം, തിരുശേഷിപ്പ് വണക്കം, അവൽ നേർച്ച, ആദ്യഫല ലേലം, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
പെരുന്നാൾ ചടങ്ങുകൾക്ക് വെരി.റവ.ഫാ. സ്ലീബ കാട്ടുമങ്ങാട്ട് കോർ എപ്പിസ്ക്കോപ്പ , വെര.റവ. ഫാ. ബേബി ചാമക്കാല കോർ എപ്പിസ്കോപ്, റവ.ഫാ. മാത്യുപോൾ കാട്ടുമങ്ങാട്ട, റവ.ഫാ. മത്തായി കുളച്ചിറ, റവ.ഫാ. യൽദോസ് തോമസ് ആയപ്പിള്ളിൽ, റവ.ഫാ. ബേസിൽ ബേബി പൊറ്റയിൽ, ട്രസ്റ്റിമാരായ റെജി കുര്യാക്കോസ്, അനിൽ പൊനോടത്ത്, കെ.പി. മത്തായി എന്നിവർ നേതൃതം വഹിക്കും.
