പുത്തൻകുരിശ് ● കണ്ടനാട് ഭദ്രാസനത്തിലെ പുതുതായി നിർമ്മിക്കുന്ന വരിക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രാർത്ഥനാപൂർവ്വം ആരംഭിച്ചു.
നിർമ്മാണോദ്ഘാടന ചടങ്ങുകൾക്ക് വികാരി ഫാ. സബിൻസ് ഇ. ബേബി ഇലഞ്ഞിമറ്റത്തിൽ, സഹവികാരി ഫാ. റോഷൻ തച്ചേത്തിൽ എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു.
ഫാ. എം. ജോർജ് ചെന്നോത്ത്, ഫാ. ജേക്കബ് മോളത്ത്, ഫാ. ജിബി ഇച്ചിക്കോട്ടിൽ, ഫാ. ബൈജു ഇലഞ്ഞിക്കാട്ടിൽ, ഫാ. എൽദോസ് അയപ്പിള്ളി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ട്രസ്റ്റിമാരായ റെജി തോമസ് മത്തോക്കിൽ, സുനിൽ പൗലോസ് കരിക്കാട്ടിൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇടവകാംഗങ്ങളും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.



