മുളന്തുരുത്തി ● പുരാതനവും, ചരിത്രപരവുമായ മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ മോർ തോമാശ്ലീഹായുടെ ചരമ സ്മരണയുടെ ഭാഗമായി ജൂബിലി പെരുന്നാൾ ഡിസംബർ 18 മുതൽ 21 വരെ ഭക്ത്യാദരപൂർവ്വം കൊണ്ടാടും. നാളെ ഡിസംബർ 18 വ്യാഴാഴ്ച രാവിലെ 7.15-ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ കൊടി ഉയർത്തും. തുടർന്ന് 7.30-ന് പ്രഭാത പ്രാർത്ഥന, 8.30-ന് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, ധൂപപ്രാർത്ഥന എന്നിവ നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് പ്രദക്ഷിണം വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാർത്ഥന, 9.30 ന് ആശീർവാദം എന്നിവ ഉണ്ടാകും.
ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ 7.30-ന് പ്രഭാത പ്രാർത്ഥന, 8.30-ന് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, ധൂപപ്രാർത്ഥന, ഉച്ചയ്ക്ക് 1 മണിക്ക് പ്രദക്ഷിണം, വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാർത്ഥന, 9.30 ന് ആശീർവാദം എന്നിവ നടക്കും.
ഡിസംബർ 20 ശനിയാഴ്ച രാവിലെ 7.30-ന് പ്രഭാത പ്രാർത്ഥന, 8.30-ന് അഭിവന്ദ്യ മോർ ഈവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, ധൂപപ്രാർത്ഥന, ഉച്ചയ്ക്ക് 12.30-ന് പ്രദക്ഷിണം എന്നിവ നടക്കും. വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാർത്ഥന, 10.30 ന് ആശീർവാദം എന്നിവ നടത്തപ്പെടും.
പ്രധാനപ്പെരുന്നാൾ ദിവസമായ ഡിസംബർ 21 ഞായറാഴ്ച 7.30-ന് പ്രഭാത പ്രാർത്ഥന, 8.30-ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ക്ലീമിസ് കുര്യാക്കോസ്, മോർ തീമോത്തിയോസ് മാത്യൂസ് എന്നിവരുടെ സഹ കാർമികത്വത്തിലും വി. മൂന്നിന്മേൽ കുർബ്ബാന, ധൂപപ്രാർത്ഥന എന്നിവ നടക്കും. 11 മണിക്ക് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, നേർച്ചസദ്യ എന്നിവയോടെ പെരുന്നാൾ സമാപിക്കും.
വി. തോമാശ്ലീഹായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ മലങ്കരയിലെ ഏകദൈവാലയമായ മുളന്തുരുത്തി കത്തീഡ്രൽ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രദക്ഷിണം, മുളന്തുരുത്തി മുത്തപ്പൻ്റെ മധുരനേർച്ച എന്നിവയോടെ പ്രസിദ്ധമാണ്.
വികാരിമാരായ വന്ദ്യ സ്ലീബ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ, വന്ദ്യ ബേബി ചാമക്കാല കോറെപ്പിസ്കോപ്പ, ഫാ. മാത്യു പോൾ കാട്ടുമങ്ങാട്ട്, ഫാ. എൽദോസ് ആയപ്പിള്ളിൽ, ഫാ. ഷൈജു പഴമ്പിള്ളിൽ
ഫാ. ബേസിൽ ബേബി പൊറ്റയിൽ തന്നാണ്ട് വികാരി ഫാ. ഷമ്മി ജോൺ എരമംഗലം, ട്രസ്റ്റിമാരായ അനിൽ ജേക്കബ് പൊന്നോടത്ത്, ജോയി സി. എം. ചേലച്ചുവട്ടിൽ പ മാത്യു പി. വർഗീസ്, പറയംതടത്തിൽ എന്നിവർ നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.

