കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ എക്സലൻസ് അവാർഡ്
പുത്തൻകുരിശ് ● ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ സ്മരണാർഥം പാത്രിയർക്കാ സെന്ററിൽ നിർമിക്കുന്ന മ്യൂസിയ ത്തിനും കൺവൻഷൻ സെന്ററിനും തുടക്കം കുറിച്ചു. ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാൾ ദിനത്തിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്കാ ബാവ ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തി. 3 കോടി രൂപ ചെലവിൽ നിർമിക്കുന്ന കൺവൻഷൻ സെന്റർ ഒരു വർഷം കൊണ്ടു പൂർത്തീകരിക്കും.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷൻ നടത്തുന്ന യുവജന മാസാചരണത്തിന്റെ ദേശീയതല ഉദ്ഘാടനം ശ്രേഷ്ഠ ബാവ നിർവഹിച്ചു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ പഠിച്ച വടയമ്പാടി ഗവ. എൽപി സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണവും പൂതൃക്ക, വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തുകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 70 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റും യൂത്ത് അസ്സോസിയേഷൻ വിതരണം ചെയ്തു. “കേഫ’ ചാരിറ്റബിൾ ട്രസ്റ്റ് കിടപ്പുരോഗികൾക്ക് ഉപകരണങ്ങൾ നൽകി. കേഫ കോഓർഡിനേറ്റർ ഫാ. വർഗീസ് പനച്ചിയിൽ സൗജന്യമായി തിരുവാണിയൂരിൽ നൽകിയ സ്ഥലത്ത് 2 വീടുകൾ നിർമിച്ചു നൽകും
ഓർമ്മപ്പെരുന്നാളിനു ശ്രേഷ്ഠ കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിലും അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ്, മോർ അഫ്രേം മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാരുടെ സഹ കാർമികത്വത്തിലും വി. മൂന്നിന്മേൽ കുർബ്ബാന നടന്നു. തുടർന്ന് അനുസ്മരണ സന്ദേശം, കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവയും നടത്തപ്പെട്ടു. സഭയിലെ അഭിവന്ദ്യരായ ഗീവർഗീസ് മോർ ദിവസാസിയോസ്, യൂഹാനോൻ മോർ മിലിത്തിയോസ്, കുര്യാക്കോസ് മോർ ദിയസ്കോറോസ്, ഗീവർഗീസ് മോർ അത്താനാസിയോസ്, ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, മാത്യൂസ് മോർ തേവോദോസിയോസ്, കുര്യാക്കോസ് മോർ യൗസേബിയോസ്, ഡോ. ഗീവർഗീസ് മോർ കൂറിലോസ്, ഏലിയാസ് മോർ അത്താനാസിയോസ്, കുര്യാക്കോസ് മോർ ഈവാനിയോസ്, പൗലോസ് മോർ ഐറേനിയോസ്, കുര്യാക്കോസ് മോർ ക്ലീമിസ്, യാക്കോബ് മോർ അന്തോണിയോസ്, സഖറിയാസ് മോർ പീലക്സിനോസ്, ഏലിയാസ് മോർ യൂലിയോസ്, തോമസ് മോർ അലക്സന്ത്രയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ്, ഗീവർഗീസ് മോർ സ്തേഫാനോസ് എന്നിവർ സന്നിഹിതരായിരുന്നു. അനേകം വൈദികരും ആയിരക്കണക്കിന് വിശ്വാസികളും സംബന്ധിച്ചു. സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ് സി. മാത്യു, സെൻ്റ് അത്തനേഷ്യസ് കത്തീഡ്രൽ വികാരി ഫാ. അജീഷ് മാത്യു, ഫാ. ബ്ലെസി ജോൺ, വിവിധ സബ് കമ്മിറ്റി കൺവീനർമാർ, വർക്കിംഗ്-മാനേജിംഗ് കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. ശ്രേഷ്ഠ ബാവായുടെ നാമത്തില് നടന്ന ശ്രാദ്ധസദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു.
ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ എക്സലൻസ് അവാർഡിന് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായെ തിരഞ്ഞെടുത്തു. ഡിസംബറിൽ നടക്കുന്ന അഖില മലങ്കര സുവിശേഷ മഹായോഗത്തിൽ അവാർഡ് സമ്മാനിക്കും.
