
ആലുവ ● മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.പി തങ്കച്ചൻ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീർഘകാലം യു.ഡി.എഫ് കൺവീനറായി പ്രവർത്തിച്ചു.
എഴുപതുകളിലെ വിശ്വാസ പോരാട്ടത്തിൽ പരിശുദ്ധ സഭയ്ക്ക് ധീരോദാത്തമായ നേതൃത്വം കൊടുത്ത മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. സഭയുടെ വിശ്വസ്ത പുത്രനായിരുന്നു. സഭയുടെ വർക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. ആലുവായിൽ നടന്ന സഹന സമരങ്ങളിൽ സുധീരമായ നേതൃത്വം നൽകി സഭയ്ക്കു വേണ്ടി മർദ്ദനവും പീഢനവും സഹിച്ച സഭാ സ്നേഹിയായിരുന്നു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലഭ്യതയിലും വളർച്ചയിലും മുഖ്യ പങ്കു വഹിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവ ഷെവലിയാർ, കമാണ്ടർ പദവി നൽകി ആദരിച്ചിട്ടുണ്ട്.
കമാണ്ടർ പി.പി തങ്കച്ചന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആദരാജ്ഞലികൾ.
