
പുത്തൻകുരിശ് ● ലോകം മുഴുവനും പ്രാർത്ഥനയോടെ ഉറ്റുനോക്കിയിരുന്ന കന്യാസ്ത്രീകളുടെ ജയിൽ മോചനം വൈകിയാണെങ്കിലും അവർക്ക് ജാമ്യത്തിലൂടെ നീതി ലഭിച്ചത് ആശ്വാസകരമാണെന്ന് മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ അന്യായ കേസുകൾ പിൻവലിക്കാനുള്ള നടപടികൾ ഇതോടൊപ്പം ഉണ്ടാകേണ്ടതാണ്.
മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് ഇത്തരം മനുഷ്യത്വരഹിതമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കേണ്ടതാണ്.
സങ്കുചിത താൽപ്പര്യങ്ങളുടെയും ദുരുദ്ദേശങ്ങളുടെയും ഇരകളാക്കി നിരപരാധികളെ തടവറയിലിടുന്ന ഇത്തരം അനീതി നിറഞ്ഞ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബഹു. ഗവൺമെൻ്റ് ജാഗ്രത പുലർത്തി ഭാരതത്തിൻ്റെ പൗരന്മാർക്ക് സുരക്ഷിതമായും അന്തസ്സോടെയും ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കണമെന്ന് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
