
മുളന്തുരുത്തി ● ചെങ്ങോലപ്പാടം റെയിൽവേ ഓവർബ്രിഡ്ജിന് സമീപം കൊച്ചുപറമ്പിൽ മോർ കൂറിലോസ് സ്മാരക കുരിശുപള്ളിയുടെ പുനരുദ്ധാരണ കൂദാശ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ നിർവഹിച്ചു. വൈദികർ സഹകാർമികരായിരുന്നു. അനേകം വിശ്വാസികൾ സംബന്ധിച്ചു. കൂദാശയ്ക്കായി എഴുന്നള്ളി വന്ന ശ്രേഷ്ഠ ബാവായ്ക്ക് സ്നേഹനിർഭരമായ സ്വീകരണമാണ് വിശ്വാസികൾ നൽകിയത്.
വി. ഗീവർഗീസ് സഹദായുടെ നാമത്തിൽ 44 വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചതാണ് കൊച്ചുപറമ്പിൽ മോർ കൂറിലോസ് സ്മാരക കുരിശുപള്ളി. മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ്റെ നേതൃത്വത്തിലുള്ള കുരിശുപള്ളി കൂദാശയ്ക്ക് പ്രസിഡൻ്റ് വന്ദ്യ സ്ലീബ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ, വൈദികർ, സെക്രട്ടറി രാജു തോമസ് തത്തമംഗലത്ത് എന്നിവർ നേതൃത്വം നൽകി.

