
വത്തിക്കാൻ സിറ്റി ● ആഗോള കത്തോലിക്കാ സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായി സ്വീഡൻ ആർച്ച് ബിഷപ്പ് മോർ ദിയസ്കോറോസ് ബെഞ്ചമിൻ അത്താസ് മെത്രാപ്പോലീത്ത, സ്വിറ്റ്സർലൻഡിലെയും, ഓസ്ട്രിയയിലെയും ആർച്ച് ബിഷപ്പ് മോർ ദിവന്നാസിയോസ് ഈസ കോർപൂസ് മെത്രാപ്പോലീത്ത എന്നിവർ പങ്കെടുത്തു.








