
കവളങ്ങാട് (കോതമംഗലം) ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ സീനിയർ വൈദികൻ റവ.ഫാ. കെ.പി. പൗലോസ് (95) കുന്നുംപുറത്ത് കവളങ്ങാട് കർത്താവിൽ നിദ്രപ്രാപിച്ചു. ദീർഘകാലം ഹൈറേഞ്ച് മേഖലയുടെ ഭാഗമായി അടിമാലിയിലായിരുന്നു താമസം. കമ്പിളികണ്ടം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ, രണ്ടു പതിറ്റാണ്ടു മുൻപ് തുടർച്ചയായി 23 വർഷം വികാരിയായിരുന്നു. തുടർന്ന് വിവിധ ദൈവാലയങ്ങളിൽ ശുശ്രൂഷ തുടർന്നു വരികയായിരുന്നു.
വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം. ഭൗതിക ശരീരം ഇന്ന് (ദുഃഖശനി) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച (ഈസ്റ്റർ ദിനം) കവളങ്ങാട് സെൻ്റ് ജോൺസ് യാക്കോബായ പള്ളിയിൽ നടക്കും.

