
ദമാസ്കസ് ● കർത്താവായ യേശുക്രിസ്തു തൻ്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയപ്പോൾ എളിമയുടെയും സ്വയം സമർപ്പണത്തിൻ്റെയും ത്യാഗത്തിൻ്റെയും മഹത്തായ സന്ദേശമാണ് നൽകുന്നതെന്ന് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ. പരിശുദ്ധ ബാവായുടെ മുഖ്യ കാർമികത്വത്തിൽ
ദമാസ്കസിലെ ബാബ് തൂമയിലെ സെന്റ് ജോർജ്ജ് പാത്രിയാർക്കൽ കത്തീഡ്രലിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു.
പാത്രിയാർക്കൽ അസിസ്റ്റൻ്റ് അഭിവന്ദ്യ മോർ ജോസഫ് ബാലി മെത്രാപ്പോലീത്ത, യുവജനകാര്യങ്ങൾക്കും ക്രിസ്ത്യൻ വിദ്യാഭ്യാസത്തിനുമുള്ള പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ ആൻഡ്രാവോസ് ബാഹി മെത്രാപ്പോലീത്ത എന്നിവർ സഹകാർമികത്വം വഹിച്ചു. അനേകം വൈദികരും വിശ്വാസികളും സംബന്ധിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭ്യമാകുവാൻ ഇപ്പോൾ തന്നെ ജെ. എസ്. സി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുക
https://chat.whatsapp.com/Lq7npUnBwRFIRbq9AzLizQ
വീഡിയോകൾ കാണുവാനായി ജെ.എസ്.സി ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക













