
പുത്തൻകുരിശ് ● സിറോ മലബാർ കത്തോലിക്ക സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായിരുന്ന ബിഷപ്പ് മാർ തോമസ് ചക്യേത്ത് സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ സന്ദർശിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് പ്രാർത്ഥനാശംസകൾ നേർന്നു.




