പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മലങ്കരയിൽ എത്തിച്ചേർന്നു; ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി

പുത്തൻകുരിശ് ● മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി അഭിവന്ദ്യ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത മലങ്കരയിൽ എത്തിച്ചേർന്നു.

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്ന പാത്രിയർക്കീസ് ബാവയുടെ പ്രതിനിധിയെ മഞ്ഞിനിക്കര ദയറാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത, അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത തുടങ്ങിയവർ ചേർന്ന് സ്വീകരണം നൽകി.

തുടർന്ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ കബറിടത്തിലും മലേക്കുരിശ് ദയറായിൽ പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ കബറിടത്തിലും ധൂപ പ്രാർത്ഥന നടത്തി. അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു.

അഭിവന്ദ്യ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത ഫെബ്രുവരി 7 വെള്ളിയാഴ്ച മഞ്ഞിനിക്കരയിൽ നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയും സന്ധ്യാപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. ഫെബ്രുവരി 8 ശനിയാഴ്ച ദയറാ പള്ളിയിൽ രാവിലെ 8.30 ന് വി. കുർബ്ബാന അർപ്പിക്കുകയും കബറിങ്കൽ ധൂപപ്രാർത്ഥന നടത്തുകയും ചെയ്യും.

  • Related Posts

    യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക വാഴ്ച : ലെബനോനിലും പുത്തന്‍കുരിശിലും ഒരുക്കങ്ങള്‍ ആരംഭിച്ചു

    പുത്തന്‍കുരിശ് ● പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവായായി, മലങ്കര മെത്രാപ്പോലീത്തായും, പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായെ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം…

    വന്ദ്യ പി.ജെ ജോസഫ് കോറെപ്പിസ്കോപ്പ കർത്താവിൽ നിദ്ര പ്രാപിച്ചു

    തുമ്പമൺ ● യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികൻ തുമ്പമൺ ഭദ്രാസനത്തിലെ വന്ദ്യ പി.ജെ ജോസഫ് പാലത്തുംപടിക്കൽ കോറെപ്പിസ്കോപ്പ (97) കർത്താവിൽ നിദ്ര പ്രാപിച്ചു. വാഴമുട്ടം മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്. 1959 ൽ വയലിപ്പറമ്പിൽ ഗീവർഗ്ഗീസ് മോർ…