33-ാമത് പള്ളിക്കര കൺവെൻഷന് തുടക്കമായി

കിഴക്കമ്പലം ● പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ സെന്റ് മേരീസ് യൂത്ത് അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന 33-ാമത് പള്ളിക്കര കൺവെൻഷന്റെ ഉദ്‌ഘാടനം കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ക്രിസ്തുവിനോട് കൂടെയുള്ള ജീവിതമാണ് സന്തോഷത്തിന് നിധാനമെന്ന് ഉദ്‌ഘാടന സന്ദേശത്തിൽ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പറഞ്ഞു. തുടർന്ന് ഫാ. സോബിൻ എലിയാസ് കോട്ടയം വചന സന്ദേശം നൽകി. ഡിസംബർ 5 വരെ മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് വൈകീട്ട് 6 മുതൽ 9.30 വരെയാണ് കൺവെൻഷൻ.

കത്തീഡ്രൽ വികാരി ഫാ. ഡോ. സി.പി വർഗീസ്‌ അധ്യക്ഷത വഹിച്ചു. സഹവികാരിമാരായ ഫാ. ഫിലിപ്പോസ് കുര്യൻ, ഫാ. ഹെനു തമ്പി, ഫാ.ബേസിൽ ഏലിയാസ്, വന്ദ്യ ഇ.സി വർഗീസ് കോർ എപ്പിസ്‌കോപ്പ, വന്ദ്യ പീറ്റർ ഇല്ലിമൂട്ടിൽ കോർ എപ്പിസ്‌കോപ്പ, ഫാ. ബാബു വർഗീസ്, ഫാ. സി.കെ എബ്രഹാം, ഫാ. ഗ്രിഗർ കുര്യാക്കോസ്, ട്രസ്റ്റിമാരായ എ.പി വർഗീസ്, കെ.പി ജോയ്, കൺവെൻഷൻ ജനറൽ കൺവീനർ ജോർജ് വർഗീസ്, കൺവീനർ ഷിജി വർഗീസ്, അബു എബ്രഹാം, യൂത്ത് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി ബേസിൽ എലിയാസ്, ഭാരവാഹികളായ
ജോർഡിൻ കെ ജോയ്, എലിയാസ് ജോസഫ്, ആൽബിൻ കെ.പി, അജിത് കെ ബേബി എന്നിവർ പങ്കെടുത്തു.

ഡിസംബർ 2 തിങ്കളാഴ്ച ഫാ.സജോ മാത്യു കട്ടപ്പന, നാളെ ഡിസംബർ 3 ചൊവാഴ്ച ഫാ. ഷാജി തോമസ് ചാത്തന്നൂർ, ഡിസംബർ 4 ന് ഫാ. ജിൻസ് ചീങ്കല്ലേൽ എന്നിവർ സുവിശേഷ പ്രസംഗം നടത്തും. സമാപന ദിവസമായ ഡിസംബർ 5 ന് യാക്കോബായ സഭയുടെ സെമിനാരി റസിഡന്റ് മെത്രാപ്പോലിത്ത ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് പൗലോസ് പാറെക്കര കോർ എപ്പിസ്കോപ്പ വചന സന്ദേശം നൽകും. സമാപന ദിവസത്തെ കാണിക്കയും, പിടി ചലഞ്ചിലൂടെ ലഭിക്കുന്ന തുകയും ചേർത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുമെന്ന് യൂത്ത് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

  • Related Posts

    ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…

    പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുക : മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി പരിശുദ്ധ സഭയെ ഗ്രസിച്ചിരിക്കുന്ന വ്യവഹാരത്തില്‍ അത്യന്തം നീതിബോധവും കരുണയുള്ളതുമായ ന്യായവിധികള്‍ ഉണ്ടാകുവാന്‍ സഭാമക്കളുടെ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു. പുതുവര്‍ഷത്തിലും കേസ് സംബന്ധമായ സഭയുടെ പ്രതിസന്ധികള്‍…