പുത്തൻകുരിശ് ● തൃശ്ശൂർ കൊടകര സ്വദേശി അബ്ദുൽ നസീർ ശ്രേഷ്ഠ ബാവായോടുള്ള സ്നേഹത്തെ പ്രതി സ്വയം വരയിൽ തീർത്ത ബാവായുടെ ഛായാചിത്രം പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ സമർപ്പിച്ചു.
ചെറുപ്പം മുതലെ കലയോട് തൽപരനായിരുന്ന അദ്ദേഹം 50 വർഷത്തോളമായി ചിത്ര രചനയിൽ സജീവമായിരുന്നു. അനേകം വർഷം ഗൾഫിൽ ജോലി ചെയ്തു. സബീനയാണ് ഭാര്യ. തസ്‌വീൻ, തൻവിൻ, തസ്നി എന്നിവർ മക്കളാണ്.