സംസ്ഥാന സ്‌കൂൾ കായികമേള: റിക്കാര്‍ഡ് നിറവില്‍ ജീന ബേസില്‍; അഭിനന്ദിച്ച് മലങ്കര മെത്രാപ്പോലീത്ത

കോതമംഗലം ● സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോൾട്ട് മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കി ജീന ബേസിൽ. കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ജീന. അഞ്ചാമത്തെ സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കുന്ന ജീനയുടെ നാലാമത്തെ സുവര്‍ണ നേട്ടമാണിത്. 2020 മുതല്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ജീനയ്‌ക്ക് എതിരില്ല എന്നുള്ളതും ശ്രദ്ധേയമാണ്. ജീനയുടെ ഈ നേട്ടത്തിൽ പരിശുദ്ധ സഭയുടെ അഭിനന്ദനം അറിയിച്ചു മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത ഫോണിലൂടെ അറിയിച്ചു.

ബീഹാറിലെ പട്‌നയില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസിലും ജീന സ്വര്‍ണം നേടിയിരുന്നു. കര്‍ഷകനും കോതമംഗലം ഊന്നുകല്‍ സ്വദേശിയുമായ ബേസില്‍ വര്‍ഗ്ഗീസിന്റെയും മഞ്ജുവിന്റെയും മകളാണ് ജീന. സഹോദരി ജിനിയ സേലത്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ്. തലക്കോട് സെന്റ് മേരീസ് ബെത്‌ലഹേം യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ് ജീന. ജീന നാട്ടിൽ തിരിച്ചെത്തുമ്പോൾ ഭവനം സന്ദർശിച്ച് സഭയുടെ ആദരവ് അർപ്പിക്കും.

  • Related Posts

    ഇടയ വീഥിയിൽ 31 വർഷങ്ങൾ; മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു

    തിരുവാങ്കുളം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ മഹാ പൗരോഹിത്യത്തിന്റെ 31-ാം സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു. കൊച്ചി ഭദ്രാസന ആസ്ഥാനമായ തിരുവാങ്കുളം ക്യംതാ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ…

    കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം പള്ളിയിൽ ഓർമ്മപ്പെരുന്നാളിന് തുടക്കമായി

    പിറവം ● കണ്ടനാട് ഭദ്രാസനത്തിലെ മുളക്കുളം കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം യാക്കോബായ സുറിയാനി പള്ളിയിൽ വി. ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ജനുവരി 12 ഞായറാഴ്ച വി. കുർബ്ബാനാനന്തരം വികാരി ഫാ. റോയി മാത്യു മേപ്പാടത്ത് കൊടി ഉയർത്തി.…

    Leave a Reply

    Your email address will not be published. Required fields are marked *