പുത്തന്‍കുരിശ് ● മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. മുരളീധരൻ ശ്രേഷ്ഠ ബാവയുടെ കബറിടം സന്ദർശിച്ചു. ഇന്ന് രാവിലെ മറ്റ് കോൺഗ്രസ് നേതാക്കളോടൊപ്പമാണ് ശ്രീ. കെ. മുരളീധരൻ പുത്തൻകുരിശിൽ പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ എത്തിയത്. തന്റെ പിതാവും മുൻ കേരള മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരനുമായും താനുമായും ശ്രേഷ്ഠ ബാവായ്ക്കുള്ള ഹൃദയബന്ധത്തെക്കുറിച്ച് അദ്ദേഹം വികാരാധീധനായി.
മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ ചേർന്ന് കെ. മുരളീധരനെ സ്വീകരിച്ചു. ഏറെ നേരം സഭാ ആസ്ഥാനത്ത് ചെലവിട്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.