കൊച്ചി : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പൗരാണിക ദൈവാലയമായ മുളന്തുരുത്തി മാർത്തോമ്മൻ കത്തീഡ്രലിൽ നിന്നും ആയിരക്കണക്കിനായ ഇടവകാംഗങ്ങളെ തല്ലിയിറക്കി ദൈവാലയം മെത്രാൻ കക്ഷി വിഭാഗത്തിന് പിടിച്ചു കൊടുത്തതിൽ പ്രതിക്ഷേധിച്ച് ആരംഭിച്ച നിൽപ് സമരം ഇന്നലെ 200 ദിവസങ്ങൾ പിന്നിട്ടു. വിശ്വാസ പൈതൃകവും, പാരമ്പര്യവും സംരക്ഷിച്ച് തങ്ങളുടെ ദൈവാലയം തിരിച്ച് തരുക, ജസ്റ്റിസ് കെ.ടി. തോമസ്സ് കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തി പള്ളി നഷ്ടപ്പെട്ട അന്നു മുതൽ നടത്തി വരുന്ന നില്പ് സഹന സമരമാണ് 2000 ദിനങ്ങൾ പിന്നിട്ടത്.
ഇന്നലെ ഇടവകയിലെ നൂറ് കണക്കിന് സത്യവിശ്വാസികൾ ഒത്ത് ചേർന്ന് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം കത്തീഡ്രൽ ദൈവാലയത്തിൻ്റെ മുന്നിലെ കൽകുരിശിന് മുന്നിൽ മെഴുകുതി തെളിച്ച് സഹന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. വൈദികരായ വന്ദ്യ സ്ലീബ കാട്ടുമങ്ങാട്ട് കോർ – എപ്പിസ്കോപ്പ, വന്ദ്യ ബേബി ചാമക്കാല കോർ എപ്പിസ്കോപ്പ, തന്നാണ്ട് വികാരി ഫാ. ഷമ്മി ജോൺ എരമംഗലത്ത്, ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, ഫാ. മത്തായി കുളച്ചിറ, ഫാ. യൽദോസ് ആയപ്പിള്ളിൽ, ഫാ. ബേസിൽ കുറൂർ, ഫാ. ബേസിൽ ബേബി, ഫാ. തോമസ് കൂമുള്ളിൽ, ഫാ. റോണി രാജൻ, ഫാ. ജോബിൻസ് ഇലഞ്ഞി മറ്റത്തിൽ, ട്രസ്റ്റിമാരായ റെജി കുര്യാക്കോസ്, അനിൽ പെനോടത്ത്, മത്തായി കുമുള്ളിൽ, ജോൺസൻ പാർപ്പാട്ടിൽ, കണ്ടനാട് ഭാദ്രാസന യുത്ത് അസ്സോസിയേഷൻ ഭാരവാഹികളായ സിനോൾ വി. സാജു , ഡോയൽ റോയി, സണ്ണി സി.ജെ, ടൈറ്റസ് എന്നിവർ നേതൃത്വം നൽകി.




