പൂതൃക്ക ● കണ്ടനാട് ഭദ്രാസനത്തിലെ പുതൃക്ക സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകി. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നിന്ന് ശ്രേഷ്ഠ ബാവായെ നുറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പുതൃക്കയിലേക്ക് ആനയിച്ചു.
പുതൃക്ക ജംഗ്ഷനിൽ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. പള്ളി വികാരി ഫാ. പൗലോസ് പുതിയാമഠത്തിൽ, ട്രസ്റ്റ് പ്രസിഡന്റ് ഡോ. ബിനോജ് മാത്യു, സെക്രട്ടറി സിനോൾ വി. സാജു, ട്രഷറർ അനിൽ കുര്യൻ, വൈസ് പ്രസിഡന്റ് പി.എം. പൗലോസ്, ജോ. സെക്രട്ടറി ജോർജ് പത്രോസ്, എം.ഒ. മത്തായി, പോൾ വി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
പുതൃക്കയിൽ പുതുതായി നിർമ്മിക്കുന്ന ദൈവാലയത്തിന്റെ ശിലസ്ഥാപനം കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്താ നിർവ്വഹിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവ ആശീർവദിച്ച അടിസ്ഥാന ശിലയാണ് സ്ഥാപിച്ചത്. വികാരി ഫാ. പൗലോസ് പുതിയാമഠത്തിൽ, ഫാ. ഫിലിപ്പ് വടക്കേപ്പറമ്പിൽ, ഫാ. ബേസിൽ ജ്ഞാനാമറ്റം, ഫാ. ഷാജി മേപ്പാടത്ത്, ഫാ. ബിനു കുന്നയ്ക്കാൽ, ഫാ. ജോൺ, ഫാ. എമിൽ കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.

