പുത്തന്‍കുരിശ് ● ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ സ്മരണാര്‍ത്ഥം പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ഏര്‍പ്പെടുത്തിയിട്ടുള്ള ബസ്സേലിയോസ് തോമസ് കാതോലിക്കോസ് എക്സലന്‍സ് അവാര്‍ഡ് 2025 (ശ്രേഷ്ഠ ബാവാ മാനവ രത്ന പുരസ്ക്കാരം) മലങ്കര കത്തോലിക്ക സഭയുടെ തലവൻ അത്യഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ബസ്സേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക് സമർപ്പിക്കും.
ഡിസംബര്‍ 28 ഞായറാഴ്ച വൈകിട്ട് 6.30-ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിൽ നടക്കുന്ന 36-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തോടനുബന്ധിച്ച് സുവിശേഷ യോഗ പന്തലില്‍ വച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പുരസ്കാരം സമര്‍പ്പിക്കും. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
