പുത്തൻകുരിശ് ● വടവുകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി ഇടവക ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്നേഹോഷ്മളമായ സ്വീകരണം ഡിസംബർ 28 ഞായറാഴ്ച നൽകും.
ഇന്ന് രാവിലെ 6 മണിക്ക് കാവുംതാഴം മൈതാനിയിൽ നിന്നും ശ്രേഷ്ഠ കാതോലിക്ക ബാവായെ ഇടവക വിശ്വാസികൾ ചേർന്ന് സ്വീകരിച്ചാനയിക്കും. 7 മണിക്ക് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന നടക്കും. തുടർന്ന് പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നാമത്തിലുള്ള നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ കൂദാശയും സൺഡേ സ്കൂൾ സ്മാർട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനവും ബാവ നിർവഹിക്കും.
ചാപ്പലിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും പൊതുസമ്മേളനവും നടക്കും. വികാരി ഫാ. എബിൻ ബേബി ഊമേലിൽ അധ്യക്ഷതയിൽ ശ്രേഷ്ഠ ബാവ ഉദ്ഘാടനം ചെയ്യും. സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ ചടങ്ങിൽ സംബന്ധിക്കും. ഉപഹാര സമർപ്പണം, ആദരിക്കൽ ചടങ്ങ് എന്നിവ നടക്കും. അസ്സോസിയേഷൻ കമ്മിറ്റി അംഗങ്ങളും പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകും.
ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
