നെടുമ്പാശേരി ● സ്വകാര്യ സന്ദർശനത്തിനായി മലങ്കരയിലെത്തിയ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയും, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മടങ്ങി.
ഡിസംബർ 10-നാണ് പരിശുദ്ധ ബാവ മലങ്കരയിലെത്തിയത്. ഈ ദിവസങ്ങളിൽ ഭൂരിഭാഗം സമയങ്ങളിലും മഞ്ഞിനിക്കര ദയറായിലും, പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ കബറിടത്തിലും ധ്യാനത്തിനും പ്രാർഥനയ്ക്കുമായാണ് പരിശുദ്ധ ബാവ ചെലവഴിച്ചത്. ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലും മലേക്കുരിശ് ദയറായിലും പരിശുദ്ധ ബാവ പ്രാർത്ഥന നടത്തിയിരുന്നു.
ഇന്നലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ദിയസ്കോറസ് കുര്യാക്കോസ്, മോർ അത്താനാസിയോസ് ഗീവർഗീസ് തുടങ്ങിയവർ പരിശുദ്ധ ബാവായെ യാത്രയയ്ക്കാനെത്തിയിരുന്നു. ലബനോൻ ബെയ്റൂട്ടിലേയ്ക്കാണ് പരിശുദ്ധ ബാവ മടങ്ങിയത്.
