പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എല്ലാ മാസവും സംഘടിപ്പിക്കുന്ന പ്രീ-മാരിറ്റൽ കോഴ്സ് 2025 ഡിസംബർ 19, 20 (വെള്ളി, ശനി) തീയതികളിൽ നടക്കും.
പങ്കെടുക്കുന്നവർ ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ 8.30-ന് തന്നെ ഓരോ അംഗത്തിനും 1500/- രൂപ ഫീസോടു കൂടി രജിസ്ട്രേഷൻ പൂർത്തികരിക്കേണ്ടതാണ്. രണ്ടു ദിവസങ്ങളിലായി രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ക്ലാസുകൾ നടക്കുക.
കോഴ്സിൽ പങ്കെടുക്കുവാൻ വരുന്നവർ ബന്ധപ്പെട്ട പള്ളിയിലെ ബഹു. വികാരിയുടെ ശുപാർശാ കത്ത് നിർബന്ധമായും സമർപ്പിക്കേണ്ടതാണെന്നും ദൂരെ നിന്നു വരുന്നവർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 0484-2732804, 9447157403, 9447171239, 8078508265
