ദുബായ് ● പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ കമാൻഡർ എം.എ. യൂസഫലി ദുബായിലെ തൻ്റെ വസതിയിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സ്നേഹോഷ്മളമായി സ്വീകരിച്ചു.
ആത്മബന്ധത്തിൻ്റെയും
മതസൗഹാർദ്ദത്തിൻ്റെയും ആഴം പ്രതിഫലിപ്പിച്ചിരുന്ന ഈ കൂടിക്കാഴ്ചയിൽ ഇരുവരും ഹൃദയസ്പർശിയായ സൗഹൃദ സംഭാഷണം പങ്കുവെച്ചു. യു.എ.ഇ പ്രസിഡൻ്റിൻ്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷ്മി, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, യു.എ.ഇ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത തുടങ്ങിയവർ സംബന്ധിച്ചു.


