ജർമ്മനി ● യൂറോപ്പ് ഭദ്രാസനത്തിന് കീഴിൽ ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമായ ബവേറിയയിലെ പ്രധാന നഗരമായ ന്യൂറംബർഗിൽ മലങ്കര സുറിയാനി ഓർത്തോഡോക്സ് സഭയുടെ വിശുദ്ധ കുർബ്ബാന ആരംഭിക്കുന്നു. യൂറോപ്പ് പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ അനുഗ്രഹീത കല്പനയാൽ ഫാ. പോൾ പുന്നക്കലിന്റെ നേതൃത്വത്തിലാണ് വിശുദ്ധ കുർബ്ബാന ആരംഭിക്കുന്നത്.
നവംബർ 23 ഞാറാഴ്ച ജർമ്മൻ സമയം ഉച്ചക്ക് 1:30-ന് വിശുദ്ധ കുർബ്ബാന ആരംഭിക്കുമെന്ന് ബഹുമാനപ്പെട്ട അച്ചൻ അറിയിച്ചു.
ന്യൂറംബർഗ്, എർലാൻഗെൻ, ഫർത്ത്, വുർസ്ബർഗ്, ഫോർചൈം, ബാംബെർഗ്, ബെയ്റൂത്ത് തുടങ്ങിയ സ്ഥലങ്ങളിലും, സമീപ പ്രാദേശങ്ങളിലും താമസിക്കുന്ന വിദ്യാർത്ഥികളും, പ്രൊഫഷണലുകളും ഈ അനുഗ്രഹീത അവസരത്തിൽ പങ്കുചേരാൻ ഒത്തുചേരണമെന്ന് ബഹുമാനപ്പെട്ട അച്ചൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :
ഫാ. പോൾ പുന്നക്കൽ
+43 677 62788456
Location: https://maps.app.goo.gl /C2RrVRLw8DeST5Hs7?g_st=ipc
