പത്തനംതിട്ട ● യു.എ.ഇ. മേഖല യൂത്ത് അസ്സോസിയേഷന്റെ നേതൃത്വത്തിൽ വള്ളിക്കോട് കോട്ടയത്ത് നിർമ്മിച്ച ഭവനത്തിന്റെ കൂദാശാ കർമ്മം പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
വള്ളിക്കോട് കോട്ടയം സെൻ്റ് മേരീസ് പള്ളി വികാരി ഫാ. സാംസൺ വർഗീസ്, സഹവികാരി ഫാ. ഈശോ ജോൺ, ഇടവക വൈദികർ, ഭരണസമിതി അംഗങ്ങൾ, ഭക്തസംഘടന പ്രവർത്തകർ, യു.എ.ഇ സോണൽ യൂത്ത് അസ്സോസിയേഷൻ പ്രവർത്തകർ എന്നിവർ കൂദാശയിൽ സംബന്ധിച്ചു.




