 
        പുത്തന്‍കുരിശ് ● ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ ബാവാ അന്ത്യവിശ്രമം കൊള്ളുന്ന പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ തുടക്കമായി.
ശ്രാദ്ധപ്പെരുന്നാളിൻ്റെ പ്രാരംഭ ദിവസമായ ഇന്ന്, അഭിവന്ദ്യ മോര് ക്രിസോസ്റ്റമോസ് മര്‍ക്കോസ് മെത്രാപ്പോലീത്ത വി. കുർബ്ബാന അർപ്പിച്ചു. തുടർന്ന് അനുസ്മരണ സന്ദേശവും കബറിങ്കൽ ധൂപപ്രാർത്ഥനയും നടന്നു. വൈകിട്ട് 6 ന് സന്ധ്യാപ്രാർത്ഥന നടക്കും.
നാളെ ഒക്ടോബർ 27 തിങ്കളാഴ്ച അഭിവന്ദ്യ മോര് യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത കത്തീഡ്രലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. വൈകീട്ട് ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബാവായുടെ ഇടവകയായ പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും പാച്ചോര്‍ നേര്‍ച്ച കബറിങ്കല്‍ സമര്‍പ്പിക്കും. തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പെരുന്നാളിന്റെ കൊടിയേറ്റ് നിര്‍വ്വഹിക്കും.






 
         
         
        