ഊരക്കാട് ● യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭ അഖില മലങ്കര മർത്തമറിയം വനിതാസമാജം നേതൃത്വ പരിശീലന ക്യാമ്പ് സീറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. യേശുക്രിസ്തു ആരാണെന്ന ഉത്തമ ബോധ്യത്തിൽ മക്കളെ വളർത്തണമെന്നും നേതൃത്വ നിരയിലുള്ളവർ അതിന് മാതൃകകളാകണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. തിന്മകൾ നിറയുന്ന സമൂഹത്തിൽ മക്കളുടെ നല്ല ഭാവിക്കായി യേശുക്രിസ്തുവിനെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം അനിവാര്യമാണെന്ന് മെത്രാപ്പോലീത്ത ഓർമ്മപ്പെടുത്തി.
അഖില മലങ്കര വനിതാ സമാജം പ്രസിഡന്റ് അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത, ഊരക്കാട് സെന്റ് തോമസ് പള്ളി വികാരി ഫാ. ഏലിയാസ് താണിമോളത്ത്, വനിതാ സമാജം വൈസ് പ്രസിഡന്റ് ഫാ. കുര്യാക്കോസ് കടവുംഭാഗം, സിസ്റ്റർ സാറാ, ഫാ. പൗലോസ് പള്ളത്തുകുടി, ഫാ. എൽദോസ് കെ. ജോയ്, ഫാ. ജോസഫ് തെക്കേക്കര, ഊരക്കാട് പള്ളി ട്രസ്റ്റിമാരായ സി.എം. പത്രോസ്, ബിജു ടി. ഏലിയാസ്, സെക്രട്ടറി സി.എ. പൗലോസ്, പെരുമ്പാവൂർ മേഖല വനിതാ സമാജം സെക്രട്ടറി ഹണി എൽദോസ്, അഖില മലങ്കര വനിതാ സമാജം വനിതാ വൈസ് പ്രസിഡന്റ് ശലോമി ജോസ്, ജനറൽ സെക്രട്ടറി ശുഭ ജോസഫ്, യൂണിറ്റ് സെക്രട്ടറി മിനി എൽദോസ് എന്നിവർ പ്രസംഗിച്ചു.




