ചുവന്നമണ്ണ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന വൈദിക സംഘത്തിന്റെ നേതൃത്വത്തിൽ ചുവന്നമണ്ണ് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ കന്തീല ശുശ്രൂഷ നടത്തി.
തൃശ്ശൂർ ഭദ്രാസനത്തിലെ മുതിർന്ന വൈദീകർ ആത്മശരീര രോഗ സൗഖ്യത്തിനായുള്ള കന്തീല ശുശ്രൂഷ സ്വീകരിച്ചു. അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത, തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമ്മിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത എന്നിവർ കാർമികത്വം വഹിച്ചു.
വന്ദ്യ ജേക്കബ് ചാലിശ്ശേരി കോറെപ്പിസ്കോപ്പ, വന്ദ്യ അബ്രഹാം ചക്കാലയ്ക്കൽ കോറെപ്പിസ്കോപ്പ, ഫാ. ജേക്കബ് നമ്മനാരിയിൽ, ഫാ. ഏലിയാസ് കീരിമോളയിൽ എന്നിവരാണ് കന്തീല ശുശ്രൂഷ സ്വീകരിച്ചത്. ഭദ്രാസനത്തിലെ വൈദികരും വിശ്വാസികളും സംബന്ധിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ ബേബി തെക്കുംമഠം, ഭദ്രാസന ജോയിന്റ് സെക്രട്ടറി ബൈജു കുഴിക്കാട്ടിൽ, ഭദ്രാസന വൈദീക സെക്രട്ടറി ഫാ. ബേസിൽ കൊല്ലാർമാലി, പള്ളി വികാരി ഫാ. എൽദോ എം. ജോയ് മഴുവഞ്ചേരിപറമ്പത്ത്, പള്ളി ട്രസ്റ്റി ഷെനിൽ നാരേക്കാട്ട്, സെക്രട്ടറി ജോൺസൺ വള്ളിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.



