പുത്തൻകുരിശ് ● മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസ്സോസിയേഷൻ നടത്തിയ അഖില മലങ്കര ദേശീയ കലോത്സവത്തിൽ അങ്കമാലി മേഖലയ്ക്ക് കിരീടം. 19 ഭദ്രാസനങ്ങളിൽ നിന്നായി 650-ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത കലോത്സവത്തിൽ 91 പോയിന്റോടെ അങ്കമാലി മേഖല ചാമ്പ്യന്മാരായി.
82 പോയിൻ്റോടെ മൂവാറ്റുപുഴ മേഖല രണ്ടാം സ്ഥാനവും 78 പോയിൻ്റോടെ പെരുമ്പാവൂർ മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡിസ്ട്രിക്ട് തലത്തിൽ മുടവൂർ, പള്ളിക്കര, നിരണം എന്നീ ഡിസ്ട്രിക്ടുകൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
സൺഡേ സ്കൂൾ തലത്തിൽ വാഴപ്പിള്ളി സെൻ്റ് മേരീസ് സൺഡേ സ്കൂൾ, പതിനാലാം മൈൽ മോർ ഇഗ്നാത്തിയോസ് നൂറോനോ സൺഡേ സ്കൂൾ, തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് സിംഹാസന കത്തീഡ്രൽ സൺഡേ സ്കൂൾ എന്നിവ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.
പുത്തൻ കുരിശ് എം.ജെ.എ സ്.എസ്.എ. ഹെഡ് ക്വാർട്ടേഴ്സിൽ വൈസ് പ്രസിഡന്റ് ഫാ. ജെയിംസ് കുര്യൻ പതാക ഉയർത്തി. എം.ജെ.എസ്.എസ്.എ. പ്രസിഡന്റ് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ട്രോഫികൾ വിതരണം ചെയ്തു. സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, ജനറൽ സെക്രട്ടറി പി.വി. ഏലിയാസ്, സെക്രട്ടറിമാരായ പി.വി. പൗലോസ്, ടി.വി. സജീഷ്, എൻ.എ. ജോസ്, ട്രഷറർ എൽദോ ഐസക്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷെവ. എം.ജെ. മർക്കോസ്, എം.കെ. വർഗീസ്, റോയ് തോമസ്, എ.വി. തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി. കേരളത്തിന് അകത്തുനിന്നും ഡൽഹി, മുംബൈ, ബാംഗ്ലൂർ, മൈലാപ്പൂർ തുടങ്ങി 19 ഭദ്രാസനങ്ങളിൽ നിന്നായി എഴുന്നൂറിൽപരം കലാ പ്രതിഭകൾ പങ്കെടുത്തു.

















