പുത്തന്കുരിശ് ● മലങ്കരയുടെ യാക്കോബ് ബുർദ്ദാന കാലം ചെയ്ത ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാൾ വിപുലമായ പരിപാടികളോടുകൂടി ഒക്ടോബർ 26 മുതൽ 31 വരെ ആചരിക്കും.Lശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ അദ്ധ്യക്ഷതയിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ കുടിയ സഭാ വർക്കിംഗ് കമ്മിറ്റിയോഗമാണ് ഇതു
സംബന്ധിച്ച തീരുമാനമെടുത്തത്. ഇന്നു കൂടുന്ന സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തിൽ ശ്രാദ്ധപ്പെരുന്നാൾ സംബന്ധിച്ച പരിപാടികൾക്ക് അന്തിമരൂപം നൽകും.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ അദ്ധ്യക്ഷതയിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ കുടിയ സഭാ വർക്കിംഗ് കമ്മിറ്റിയോഗമാണ് ഇതു
സംബന്ധിച്ച തീരുമാനമെടുത്തത്. ഇന്നു കൂടുന്ന സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തിൽ ശ്രാദ്ധപ്പെരുന്നാൾ സംബന്ധിച്ച പരിപാടികൾക്ക് അന്തിമരൂപം നൽകും.
2.45 കോടി രൂപാ ചിലവിൽ പാത്രിയർക്കാ സെന്ററിലെ കൺവെൻഷൻ സെന്ററിന്റെ പുനർക്രമീകരണം, എയർകണ്ടിഷൻ-സോളാർ സെറ്റിംഗ് എന്നിവ പൂർത്തീകരിക്കുന്നതിനും സഭാ വർക്കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ശ്രേഷ്ഠ ബാവായുടെ പേരിൽ ആരംഭിക്കുന്ന മ്യൂസിയത്തിന്റെ പ്രവർത്തനങ്ങളും ശ്രേഷ്ഠ ബാവായുടെ ശ്രാദ്ധപ്പെരുന്നാൾ ദിനമായ ഈ മാസം 31-ന് ആരംഭിക്കും. ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്മരണാർത്ഥം സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയമായ സേവനം അനുഷ്ഠിക്കുന്ന വ്യക്തിയ്ക്ക് അവാർഡ് നൽകുവാനും യോഗത്തിൽ തീരുമാനിച്ചു.
സഭാകേസ് സംബന്ധമായ കാര്യങ്ങളും വർക്കിംഗ് കമ്മിറ്റി യോഗം വിലയിരുത്തി. ഇന്നു രാവിലെ 10 മണിക്ക് പരി. സഭയുടെ മാനേജിംഗ് കമ്മിറ്റി പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ വച്ച് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ അദ്ധ്യക്ഷതയിൽ കൂടും.
