
കാനഡ ● ടൊറന്റോ നഗരത്തിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയുള്ള ശാന്തവും സുന്ദരവുമായ ബോമാൻവില്ലിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയ ദൈവാലയം കൂദാശ ചെയ്തു.
ഏകദേശം 192 വർഷം പഴക്കമുള്ള നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന, പൗരാണിക മഹത്വത്തോടെ തല ഉയർത്തിനിൽക്കുന്ന പ്രസ്ബിറ്റേറിയൻ സഭയുടെ കീഴിലുണ്ടായിരുന്ന സെൻ്റ് ആൻഡ്രൂസ് ദൈവാലയമാണ് ഇപ്പോൾ സുറിയാനി ഓർത്തഡോക്സ് സഭ ഏറ്റെടുത്ത്, അതേ നാമത്തിൽ വിശുദ്ധ മൂറോൻ കൂദാശ ചെയ്ത് വിശ്വാസികൾക്ക് ആരാധനയ്ക്കായി തുറന്നുകൊടുത്തിരിക്കുന്നത്.
നോർത്ത് അമേരിക്കൻ അതിഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ തൃക്കരങ്ങളാൽ വിശുദ്ധ കൂദാശ നിർവഹിച്ചു. വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളും, തുടർന്ന് എം.പി.പി., മേയർ തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുത്ത അനുമോദന സമ്മേളനവും നടന്നു.
ചടങ്ങുകളുടെ ഭാഗമായി പള്ളി
ചുറ്റിയുള്ള പ്രദക്ഷിണവും, നേർച്ച സദ്യയും ഭംഗിയായി ക്രമീകരിച്ചു.













