
ബെൽഫാസ്റ്റ് ● യു.കെ. ഭദ്രാസനത്തിലെ ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ
കല്ലിട്ട പെരുന്നാളും പരി. ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ തിരുശേഷിപ്പ് സ്ഥാപനവും ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും സെപ്റ്റംബർ 20, 21 (ശനി, ഞായർ) തീയതികളിൽ നടക്കും. സെപ്റ്റംബർ 20 ശനിയാഴ്ച 6-ന് കൊടിയേറ്റ്, തുടർന്ന് സന്ധ്യാ നമസ്ക്കാരം എന്നിവ നടന്നു.
സെപ്റ്റംബർ 21 ഞായറാഴ്ച അയർലണ്ടിൽ നിന്നും റോഡ് മാർഗം വൈകിട്ട് 4 മണിക്ക് ബെൽഫാസ്റ്റിൽ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവയെ യുകെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, ഇടവക വികാരി ഫാ. അജു വർഗീസ്, സഹവികാരി ഫാ. എൽദോസ് എം.സി, സെക്രട്ടറി പോൾ കുര്യാക്കോസ്, ട്രസ്റ്റി ബെനറ്റ് മാത്യൂ, പള്ളി മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഇടവക വിശ്വാസികൾ എന്നിവരുടെ നേതൃത്വത്തിൽ സ്വികരിക്കും. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്കും യൂറോപ്പിലെ ആദ്യത്തെ തിരുശേഷിപ്പ് സ്ഥാപിക്കുന്നതിനും ശ്രേഷ്ഠ ബാവ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് അനുമോദന സമ്മേളനം നടക്കും.
കാതോലിക്ക സ്ഥാനലബ്ധിക്ക് ശേഷം ആദ്യത്തെ നോർത്തേൻ അയർലണ്ട് സന്ദർശനം ഗംഭീര ആഷോഘമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി പള്ളിയിൽ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ 22 ഉച്ചയ്ക്ക് ശ്രേഷ്ഠ ബാവ ഡബ്ലിനിലേക്ക് മടങ്ങും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അജു വർഗീസ് (വികാരി) – +44 7776 603634

