
സ്വിൻഡൻ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ യു.കെ ഭദ്രാസനത്തിൻ്റെ കീഴിൽ സ്വിൻഡനിൽ സെൻ്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കോൺഗ്രിഗേഷൻ എന്ന നാമത്തിൽ പുതിയ ഇടവക ആരംഭിച്ചു. യു.കെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ കൽപ്പന പ്രകാരം ഭദ്രാസന കൗൺസിൽ അംഗീകാരത്തോടെയാണ് പുതിയ ഇടവക ആരംഭിച്ചത്.
വികാരി ഫാ. നിതിൻ ബേബി മാമ്മൻ്റെ മുഖ്യ കാർമികത്വത്തിൽ ആദ്യ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. തുടർന്ന് ഇടവക മെത്രാപ്പോലീത്തയുടെ അംഗീകാര കൽപ്പന വായിച്ചു. ഫാ. സിജോ ഫിലിപ്പ് സഹകാർമികത്വം വഹിച്ചു. ശേഷം പൊതുയോഗം കൂടി ഭരണ സമിതിയെ തിരഞ്ഞെടുത്തു.
യുകെയിൽ സ്വിൻഡൻ, സൈറെൻസെസ്റ്റർ, വിൽട്ഷയർ എന്നിവിടങ്ങളിൽ താമസിക്കുന്ന വിശ്വാസികൾക്ക് വി. ആരാധനയിൽ വന്ന് സംബന്ധിക്കുവാൻ ഏറെ പ്രയോജനപ്പെടുന്നതാണ് ഈ ദൈവാലയം.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. നിതിൻ ബേബി (വികാരി) – +44 7554 468067





