
തിരുവാങ്കുളം ക്യംതാ സെമിനാരിയിൽ നടന്ന ഓണാഘോഷത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പങ്കു ചേർന്നു.
ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും ശ്രേഷ്ഠ കാതോലിക്ക ബാവ ഹൃദയപൂര്‍വ്വമായ ഓണാശംസകള്‍ നേര്‍ന്നു.
മാനവിക ഐക്യവും മനസ്സുകളുടെ ഒരുമയും ഊട്ടിയുറപ്പിക്കുന്നതാകണം നമ്മുടെ ഓണാഘോഷങ്ങൾ. സഹജീവികളെ സ്നേഹിക്കുവാനും കരുതുവാനും നമ്മുക്ക് സാധിക്കണമെന്നും മാനുഷിക മൂല്യങ്ങളും സാഹോദര്യവും സ്നേഹവും നമ്മിൽ നിറയണമെന്നും ഓണ സന്ദേശത്തിൽ ശ്രേഷ്ഠ ബാവ പറഞ്ഞു.
സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ഓണ സന്ദേശം ജീവിതത്തിലും പകര്‍ത്തുമ്പോഴാണ് ആഘോഷങ്ങള്‍ പൂർണ്ണമാകുന്നതെന്ന് ശ്രേഷ്ഠ ബാവ ഓർമ്മപ്പെടുത്തി.

