
പുത്തൻകുരിശ് ● മലേക്കുരിശ് ദയറായിൽ പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ 29-ാമത് ശ്രാദ്ധപ്പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാൻ എഴുന്നുള്ളിയെത്തിയ സുറിയാനി ഓർത്തഡോക്സ് സഭയുടെ അമേരിക്കയുടെ ആർച്ച്ബിഷപ്പ് അഭിവന്ദ്യ മോർ ദിവന്നാസിയോസ് ജോൺ കവാക് മെത്രാപ്പോലീത്ത ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു.
പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിങ്കൽ ധൂപപ്രാർത്ഥന നടത്തി.






