
ആലുവ ● വൈ.എം.സി.എ സംസ്ഥാന കൗൺസിൽ സമ്മേളനവും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും ആലുവ വൈ.എം.സി.എ ക്യാമ്പ് സെൻ്ററിൽ നടന്നു.
സംസ്ഥാന ചെയർമാൻ പ്രൊഫ. അലക്സ് തോമസ് അധ്യക്ഷത വഹിച്ച യോഗം ശ്രേഷ്ഠ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ യുടെ ഓണററി ബഹുമതിയായ ജോർജ്ജ് വില്യംസ് ഫെലോഷിപ്പ് ശ്രേഷ്ഠ ബാവായ്ക്കു സമ്മാനിച്ചു. തുടർന്ന് വൈ.എം.സി.എ കേരള റീജിയൻ സ്റ്റാറ്റിസ്റ്റിക്സ് ബോർഡിൻ്റെ ഉദ്ഘാടനവും ഹാഫ് ഇയർലി ബുള്ളറ്റിൻ പ്രകാശനവും ശ്രേഷ്ഠ ബാവ നിർവഹിച്ചു.
വൈ.എം.സി.എ മുൻ ദേശീയ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി കോശി, നാഷണൽ ട്രഷറർ റെജി ജോർജ്ജ്, നാഷണൽ ജനറൽ സെക്രട്ടറി എൻ.വി എൽദോ, വൈസ് ചെയർമാന്മാരായ കുര്യൻ തൂമ്പുങ്കൽ, അഡ്വ. ജയൻ മാത്യു, സംസ്ഥാന ട്രഷറർ അനിൽ ജോർജ്ജ്, റീജിയണൽ സെക്രട്ടറി റെജി വർഗീസ്, അസ്സോ. റീജിയണൽ സെക്രട്ടറി സാംസൺ മാത്യു, സ്റ്റാറ്റിസ്റ്റിക്സ് ബോർഡ് ചെയർമാൻ പ്രിയൻ മാത്യു പോൾ എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവെച്ച ഡോ. എം.സി. സിറിയക്, ജെസ് മരിയ ആൻ്റോ, ഡബ്ല്യു.എം.എഫ് അംഗങ്ങളായ ഡോ. എം. ജോസഫ് ചാക്കോ, ഡോ. കെ.എം തോമസ്, അഡ്വ. ജോസഫ് ജോൺ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.



