
പഴന്തോട്ടം ● കരിങ്ങാച്ചിറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിനു കീഴിലുള്ള സ്വപ്നഭവനം പദ്ധതിയിൽ നിർമിച്ച 25-ാമത്തെ ഭവനത്തിൻ്റെ കൂദാശ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവഹിച്ചു. പഴന്തോട്ടത്താണ് ഭവനം നിർമിച്ചു നൽകിയത്.
വന്ദ്യ റോയി കൊച്ചാട്ട് കോറെപ്പിസ്ക്കോപ്പ, ഫാ. ടിജോ മർക്കോസ്, ഫാ. റിജോ ജോർജ്, ഫാ. ബേസിൽ ഷാജു, ഫാ. എബിൻ ബേബി ഊമേലിൽ എന്നിവർ സഹകാർമികരായി.
കത്തീഡ്രൽ ട്രസ്റ്റിമാരായ എം.പി പോൾ, ഐ.കെ ജോർജ്, അത്മായ വൈസ് പ്രസിഡൻ്റ് ജീവൻ മാലായിൽ, സ്വപ്നഭവനം പദ്ധതി കൺവീനർ കെ.എം ഏലിയാസ്, ഭവനത്തിനായി സ്ഥലം സംഭാവനയായി നൽകിയ പൗലോസ് ഓളങ്ങാട്ട് എന്നിവർ പങ്കെടുത്തു.




