
തിരുവാങ്കുളം ● മുൻ കെ.പി.സി.സി പ്രസിഡൻ്റും മുതിർന്ന നേതാവുമായ കെ. മുരളീധരൻ, ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസിയിൽ സന്ദർശിച്ച് ആശംസകൾ നേർന്നു.
കൂടിക്കാഴ്ചയിൽ എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ ലത്തീഫ്, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു തുടങ്ങിയവർ പങ്കെടുത്തു. സഭയെയും സമൂഹത്തെയും ഉന്നതിയിലേക്ക് നയിക്കാൻ ശ്രേഷ്ഠ ബാവായുടെ നേതൃത്വം നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണെന്ന് കെ. മുരളീധരൻ പറഞ്ഞു. കാലം ചെയ്ത ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായും തൻ്റെ പിതാവായ കെ. കരുണാകരനും തമ്മിലുണ്ടായിരുന്ന സ്നേഹബന്ധം അദ്ദേഹം അനുസ്മരിച്ചു. സാമൂഹിക പ്രാധാന്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച നടത്തി.



