
പുത്തൻകുരിശ് ● ഇന്ത്യയിലെ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മുൻ അധ്യക്ഷനും പാത്രിയർക്കൽ ഡെലിഗേറ്റുമായിരുന്ന അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ അനുശോചിച്ചു.
സഭാ സേവനത്തിനായി ജീവിതം സമർപ്പിച്ച അദ്ദേഹത്തിൻ്റെ സംഭാവനങ്ങൾ നിസ്തുലമാണെന്ന് കൽദായ സുറിയാനി സഭ ഭാഗമായിരിക്കുന്ന അസ്സീറിയൻ ഈസ്റ്റ് സഭയുടെ പരമാദ്ധ്യക്ഷൻ മാർ ആവാ തൃതീയൻ കാതോലിക്കോസ് പാത്രിയാർക്കീസിന് അയച്ച അനുശോചന സന്ദേശത്തിൽ പരിശുദ്ധ ബാവ പറഞ്ഞു.
