
ചാലിശ്ശേരി ● കൽദായ സുറിയാനി സഭയുടെ മുൻ ആർച്ച് ബിഷപ്പ് മാർ അപ്രേം വലിയ തിരുമേനിയുടെ ഓർമ്മയിൽ ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി വിശ്വാസികൾ.
വി. ദൈവമാതാവിൻ്റെ എട്ടുനോമ്പ് പെരുന്നാളുകളിലെ സുവിശേഷ യോഗങ്ങളിലും വിവിധ സെമിനാറുകളിലും പതിവായി മാർ അപ്രേം തിരുമേനി ചാലിശ്ശേരിയിൽ പങ്കെടുത്തിരുന്നത് വിശ്വാസികൾക്ക് മറക്കാനാവാത്ത ഓർമ്മയാണ്. നർമം ചേർത്തുള്ള തിരുമേനിയുടെ പ്രസംഗം മണിക്കൂറുകളോളം ചാലിശ്ശേരിക്കാർക്ക് ഏറെ ആസ്വാദ്യവുമാണ്.
1998 സെപ്റ്റംബർ മൂന്നിന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ തൃശ്ശൂർ ഭദ്രാസനതലത്തിലുള്ള സപ്തതിയാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത് മാർ അപ്രേം ആയിരുന്നു. തിരുമേനിയുടെ വിയോഗത്തിൽ വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവിഡ്, ഭക്ത സംഘടനകൾ എന്നിവർ അനുശോചിച്ചു.
