
അഞ്ഞൂർ (തൃശ്ശൂർ) ● മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ നേതൃത്വത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകും. സഭയുടെ ആസ്ഥാനമായ തൊഴിയൂർ സെൻ്റ് ജോർജ്ജ് ഭദ്രാസന ഇടവക ദൈവാലയത്തിൽ ജൂലൈ 9 ബുധനാഴ്ച വൈകിട്ട് 5.30 ന് സ്വീകരണ സമ്മേളനം നടക്കും.
സഭാധ്യക്ഷൻ സിറിൽ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വൈദികരും വിശ്വാസികൾ ചേർന്ന് ശ്രേഷ്ഠ ബാവായെ സ്വീകരിക്കും. മലബാർ സ്വതന്ത്ര സുറിയാനി സഭ സ്ഥാപക പിതാവ് കാട്ടുമങ്ങാട്ട് പരിശുദ്ധ അബ്രഹാം മാർ കൂറിലോസ് വലിയ ബാവായുടെ 223-ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ചാണ് സ്വീകരണമൊരുക്കിയിരിക്കുന്നത്.
