
മൂവാറ്റുപുഴ ● വീട്ടൂർ മോർ ഗബ്രിയേൽ ദയറായ്ക്ക് സമീപം പ്രവർത്തിക്കുന്ന അന്തോണിയോസ് ഇവാഞ്ചലിക്കൽ മിഷൻ (എ.ഇ.എം) ട്രസ്റ്റ് ജെറിയാട്രിക് ഹോമിലെ കുടുംബാംഗങ്ങളെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ സന്ദർശിച്ചു.
തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടർ അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത, ദയറാധിപൻ അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, എന്നിവർ സന്നിഹിതരായിരുന്നു.



