
ബാംഗ്ലൂർ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ബാംഗ്ലൂർ ഭദ്രാസനത്തിലെ മത്തിക്കര സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളും
സുവർണ്ണ ജൂബിലി സമാപനവും ജൂൺ 28, 29 നടക്കും. വികാരി ഫാ. പി.പി എൽദോസ് പെരുന്നാൾ കൊടിയേറ്റ് നടത്തി. പെരുന്നാളിനോടനുബന്ധിച്ച് നടന്ന സുവിശേഷയോഗത്തിന് ഫാ. അരുൺ സി. എബ്രഹാം നേതൃത്വം നൽകി.
ജൂൺ 28 ശനിയാഴ്ച വൈകിട്ട് 6:30 ന് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ സന്ധ്യാനമസ്കാരം, വചനസന്ദേശം തുടർന്ന് 8 ന് പ്രദിക്ഷണം, സ്നേഹവിരുന്ന് എന്നിവ നടക്കും.
ജൂൺ 29 ഞായറാഴ്ച രാവിലെ 7:30 ന് പ്രഭാത നമസ്കാരവും 8:15 ന് വി. മൂന്നിന്മേൽ കുർബ്ബാനയും നടക്കും. അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. 10 ന് സുവനീർ പ്രകാശനവും ഐസിസി മെമ്മോറിയൽ ടോപ്പേർസ് അവാർഡ് ദാനവും ലേലവും സ്നേഹവിരുന്നും നടക്കും. പെരുന്നാൾ പൂർവ്വാധികം ഭംഗിയായി നടത്തുന്നതിന് എല്ലാം ഒരുക്കങ്ങളും പൂർത്തിയായതായി വികാരി ഫാ. പി.പി എൽദോസ്, സെക്രട്ടറി ദീപക് രാജ്, ട്രഷറർ നിധിൻ സ്റ്റീഫൻ മാത്യു എന്നിവർ അറിയിച്ചു.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
