
മുളന്തുരുത്തി ● കൊച്ചി ഭദ്രാസനത്തിലെ മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി ചാപ്പലിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാളും പുനരുദ്ധാരണം നടത്തിയ ചാപ്പലിന്റെ വി. മൂറോൻ കൂദാശയും തിരുശേഷിപ്പ് സ്ഥാപനവും പള്ളിക്ക് കല്ലിട്ട പെരുന്നാളും ജൂൺ 28 മുതൽ ജൂലൈ 3 വരെ നടക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്കു സ്വീകരണവും നൽകും. ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യകാർമികത്വത്തിൽ 3 ദിവസങ്ങളിലായി നടക്കുന്ന കൂദാശയ്ക്കു അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ
മോർ ഈവാനിയോസ് മാത്യൂസ്, മോർ ക്ലീമിസ് കുര്യാക്കോസ്, മോർ ഒസ്താത്തിയോസ് ഐസക്, മോർ യൂലിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നിവർ സഹകാർമികരാകും.
ജൂൺ 27 വെള്ളി രാവിലെ 6.30 ന് പ്രഭാത നമസ്കാരം, 7 ന് വി. കുർബ്ബാന, വൈകിട്ട് 5 നു തുരുത്തിക്കര ബെത്ലഹേം ചാപ്പലിൽ നിന്നും കൊടിമര ഘോഷയാത്ര. തുടർന്നു കൊടിമരം സ്ഥാപനം എന്നിവ നടക്കും. ജൂൺ 28 ശനി രാവിലെ 6.30 ന് പ്രഭാത നമസ്ക്കാരം 7 ന് വി. കുർബ്ബാന, 8 ന് കൊടിയേറ്റ്, വൈകിട്ട് 6 ന് സന്ധ്യാപ്രാർത്ഥന, 7 ന് വി. കുർബ്ബാന.
പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ ദിനമായ ജൂൺ 29 ഞായർ രാവിലെ 5.30 ന് പ്രഭാത പ്രാർത്ഥന 6 ന് വി. കുർബ്ബാന, 7.15 ന് പ്രഭാത പ്രാർത്ഥന 8 ന് വി. കുർബ്ബാന എന്നിവ നടക്കും. മഞ്ഞിനിക്കര കബറിങ്കൽ നിന്നു ദീപശിഖാ പ്രയാണ യാത്ര, വടക്കൻ പറവൂർ കബറിങ്കൽ നിന്നുള്ള പതാക പ്രയാണ യാത്ര, കോതമംഗലം ചെറിയ പള്ളിയിൽ നിന്നുള്ള വി. സ്ലീബ വഹിച്ചു കൊണ്ടുള്ള യാത്ര എന്നിവ സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ സംഗമിക്കും. വൈകിട്ട് 6 നു കരവട്ടേ കുരിശിലെത്തുന്ന വാഹനറാലിയെ സ്വീകരിച്ചു പള്ളിയിലേക്ക് ആനയിക്കും.
ജൂൺ 30 തിങ്കൾ രാവിലെ 6.30 ന് പ്രഭാത പ്രാർത്ഥന, 7 ന് വി. കുർബ്ബാന, 6 ന് സന്ധ്യാപ്രാർഥന. ജൂലൈ 1 ചൊവ്വ രാവിലെ 6.30 ന് പ്രഭാത പ്രാർത്ഥന, 7 ന് വി. കുർബ്ബാന, 6.30 ന് സന്ധ്യാപ്രാർഥന, തുടർന്നു വി. മൂറോൻ കുദാശയുടെ ഒന്നാം ഘട്ടം. ജൂലൈ 2 ബുധൻ രാവിലെ 6.30 ന് പ്രഭാത പ്രാർത്ഥന, 7 ന് വി. കുർബ്ബാന, 4.30 ന് ശ്രേഷ്ഠ കാതോലിക്ക ബാവായെ കരവട്ടേക്കുരിശിൽ നിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാതൃ ഇടവകയായ മാർത്തോമൻ കത്തീഡ്രലിലേക്ക് സ്വീകരിച്ചാനയിക്കും. ശേഷം വി. കൂദാശയുടെ രണ്ടാം ഘട്ടം. തുടർന്നു നടക്കുന്ന സ്വീകരണ സമ്മേളനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.
ശ്രേഷ്ഠ കാതോലിക്ക ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. ഫ്രാൻസീസ് ജോർജ് എം.പി, അനൂപ് ജേക്കബ് എം.എൽ.എ. അഭിവന്ദ്യരായ മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മോർ ക്ലിമ്മീസ് മെത്രാപ്പോലീത്ത, ഐസക്ക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലിത്ത, ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത, മാത്യുസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത, ബേബി ചാമക്കാല കോറെപ്പിസ്കോപ്പ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ബെന്നി, വാർഡ് മെമ്പർ മധുസൂദനൻ കെ.പി. എന്നിവർ സംസാരിക്കും.
ജൂലൈ 3 വ്യാഴം രാവിലെ 7 ന് പ്രഭാത പ്രാർത്ഥന, വി. കൂദാശയുടെ മൂന്നാം ഘട്ടം, 7.45 ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിൽ വി. കുർബ്ബാന എന്നിവ നടക്കും. അഭിവന്ദ്യരായ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ സഹകാർമികരാകും. തുടർന്ന് പ്രദക്ഷിണം, നേർച്ചസദ്യ, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
1975 ൽ ആരംഭിച്ച ചാപ്പലിന്റെ പുനരുദ്ധാരണം 9 മാസം കൊണ്ടാണു പൂർത്തിയാക്കിയത്. വികാരി ഫാ. ഷമ്മി ജോൺ എരമംഗലത്ത്, സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ, ബേബി ചാമക്കാല കോറെപ്പിസ്കോപ്പ, ഫാ. ഷൈജു പഴമ്പിള്ളിൽ, ഫാ. ബേസിൽ ബേബി, ഫാ. എൽദോ ആയപ്പിള്ളി, ട്രസ്റ്റിമാരായ അനിൽ ജേക്കബ് പൊനോടത്ത്. സി എം ജോയി ചേലച്ചുവട്ടിൽ, മാത്യു പറയംതടം എന്നിവർ നേതൃത്വം നൽകും.





