
ഡമാസ്കസ് ● സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിനടുത്ത് ഡ്വേലയിലുള്ള ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ മാർ ഏലിയാസ് പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലും, സ്ഫോടനം നടന്ന പള്ളിയിലും ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ സന്ദർശിച്ചു.
അന്ത്യോഖ്യായിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് ആബൂൻ മോർ യൂഹാനോൻ പത്താമൻ ബാവ, മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ ആബൂൻ മോർ യൗസേഫ് അബ്സി പാത്രിയർക്കീസ് ബാവ എന്നിവരോടൊപ്പമായിരുന്നു പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സന്ദർശനം.












