ബാഗ്ദാദ് ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ ബാഗ്ദാദിലെ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിൽ ഓശാന ഞായർ ശുശ്രൂഷകൾ നടന്നു.
ബാഗ്ദാദിലെയും ബസ്രയിലെയും ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ സേവേറിയോസ് ഹവ, പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ സെക്രട്ടറി മോർ ഔഗേൻ അൽഖൂറി മെത്രാപ്പോലീത്ത എന്നിവർ സഹകാർമികത്വം വഹിച്ചു. അനേകം വൈദികരും വിശ്വാസികളും സംബന്ധിച്ചു.













